ഒരു മകന്‍ മാത്രമല്ല, നവ്യ നായര്‍ക്ക് ആരുമറിയാത്ത ഒരു മകളുമുണ്ട്, അവകാശം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സംഘാടകരോട് താരം, വീഡിയോ വൈറല്‍

462

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റി ഷോ ജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

Advertisements

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്നെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ നല്‍കിയ ബുക്ക്‌ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി അടിച്ചതില്‍ പരിഭവം അറിയിച്ചിരിക്കുകയാണ് താരം.

Also Read:ലേഡി സൂപ്പര്‍സ്റ്റാര്‍ പൊടിയമ്മ, അമ്മയ്ക്ക് ഞാന്‍ ജനപ്രിയ നടിയെന്ന പദവിയാണ് നല്‍കുക, കല്‍പ്പനയുടെ മകള്‍ ശ്രീമയി പറയുന്നു

നവ്യ നായര്‍ക്ക് രണ്ട് മക്കളുണ്ടെന്നാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്. ഈ സംഭവത്തിലാണ് നവ്യ നായര്‍ തന്റെ പരിഭവം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

നടിക്ക് യാമിക എന്ന മകളുകൂടെയുണ്ടെന്നാണ് ബുക്ക്‌ലെറ്റില്‍ കുറിച്ചിരിക്കുന്നത്. അതുകൂടാതെ താന്‍ അഭിനയിക്കാത്ത സിനിമകളുടെ പേരും അതില്‍ കുറിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ കുഴപ്പമില്ല താന്‍ അഡ്ജസ്റ്റ് ചെയ്‌തോളാമെന്നും നവ്യ പറഞ്ഞു.

Also Read:ഒരു സംശയവുമില്ല, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ, ബസ്സ് തടഞ്ഞുനിര്‍ത്തിയ മേയര്‍ ആര്യ രാജേന്ദ്രന്റെ നടപടിക്കെതിരെ നടന്‍ ജോയ് മാത്യു

എന്നാല്‍ തനിക്ക് ഇല്ലാത്ത കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നവ്യ പറഞ്ഞു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രസകരമായ കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement