മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്ക്രീന്‍ താരവുമാണ് മാളവിക കൃഷ്ണദാസ്. ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. മികച്ച നര്‍ത്തകി കൂടിയായ മാളവികയുടെ റീല്‍സെല്ലാം വൈറലാവാറുമുണ്ട്.
ഇതിനിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരിക്കുകയാണ്. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ മാളവികയ്ക്കൊപ്പം തേജസും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്.
തേജസ് ജോലിയുടെ അവധിക്ക് നാട്ടിലെത്തിയാല്‍ കുക്കിങ്ങും യാത്രകളുമായി മാളവികയ്ക്കൊപ്പം അടിച്ചുപൊളി തന്നെയാണ്. ഇപ്പോഴിതാ മാളവികയും തേജസും പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സഹോദരി താരയാണോ അതോ മാളവികയാണോ തേജസിനെ കൂടുതല്‍ മനസ്സിലാക്കിയത് എന്ന് കണ്ടെത്താനുള്ള ടാസ്കിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 15 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ താരയേക്കാള്‍ തേജസിനെ അറിയുന്നത് മാളവികയ്ക്കാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
താരയേക്കാള്‍ ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുന്നത് മാളവികയാണ്. തേജസേട്ടനൊപ്പം കൂടുതല്‍ സമയം താന്‍ ചെലവഴിക്കുന്നത് കൊണ്ടാണ് തനിക്ക് ജയിക്കാന്‍ പറ്റിയതെന്നും അല്ലെങ്കില്‍ ചേച്ചി ജയിച്ചേനെ എന്നും മാളവിക പറയുന്നു. വീഡിയോ കണ്ട ആരാധകര്‍ നിങ്ങളുടെ ജോഡി പൊരുത്തം സൂപ്പറാണെന്നാണ് പറയുന്നത്.