Home Entertainment Celebrities

മഞ്ഞയില്‍ തിളങ്ങി മലയാളികളുടെ പ്രിയതാരം മീന, സ്‌നേഹം അറിയിച്ച് ആരാധകര്‍

55

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീന. ബാലതാരമായി സിനിമയില്‍ എത്തിയ മീന ഇന്ന് അഭിനയത്തില്‍ തുടരുന്നു. താന്‍ സിനിമയില്‍ ഇങ്ങനെ നിലനില്‍ക്കുന്നതിന്റെ കാരണം മീന നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഇതിനോടകം നിരവധി വേഷങ്ങള്‍ മീന അവതരിപ്പിച്ചു കഴിഞ്ഞു.

Advertisements

തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് തെളിയിച്ചു താരം. മലയാളത്തിന് പുറമേ നിരവധി ഭാഷകളില്‍ മീന അഭിനയിച്ചിട്ടുണ്ട് എന്നത് വലിയ കാര്യം തന്നെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീന ഇപ്പോള്‍ ഇതാ തന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് എത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ കിടിലന്‍ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്. മഞ്ഞനിറത്തിലെ വസ്ത്രം ധരിച്ച് സിമ്പിള്‍ ആഭരണങ്ങളും മീന അണിഞ്ഞിട്ടുണ്ട്. ഒരു രക്ഷയും ഇല്ല കിടിലന്‍ ലുക്ക് എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ കമന്റ് കുറിച്ചത്. ഒട്ടും പ്രായം തോന്നുന്നില്ല മീനയ്ക്ക് എന്നും ആരാധകര്‍ പറഞ്ഞു.

അതേസമയം ഇന്നും അഭിനയത്തില്‍ സജീവമാണ് മീന . ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അടുത്ത ചിത്രത്തെക്കുറിച്ച് നടി ചിന്തിക്കുകയുള്ളു. ഇതുതന്നെയാണ് മീനയുടെ കരിയറിന്റെ വിജയ രഹസ്യം

Advertisement