Home Entertainment Celebrities

ആദ്യ ദിനം കോടികള്‍ വാരി ടൊവിനോയുടെ നടിക്കര്‍, കളക്ഷന്‍ വിവരങ്ങള്‍ ഇങ്ങനെ

115

ഈ വര്‍ഷം പുറത്തിറങ്ങിയ മിക്ക സിനിമകളും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സിനിമ ഇറങ്ങുമ്പോഴും അതിന്റെ കളക്ഷന്‍ കണക്കുകള്‍ ശ്രദ്ധിക്കുന്നത് ഇന്ന് മലയാളികള്‍ക്ക് ആകാംഷയുള്ള കാര്യമായി മാറിയിരിക്കുകയാണ്.

Advertisements

തങ്ങളുടെ പ്രിയപ്പെട്ട സിനിമാതാരത്തിന്‍രെ ചിത്രം എത്ര കളക്ഷന്‍ നേടിയെന്ന് അറിയുന്നത് ഇന്ന് ആരാധകരുടെ പ്രിയ വിനോദങ്ങളിലൊന്നാണ്.പലപ്പോഴും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെ തങ്ങളുടെ സിനിമ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്തുവിടാറുണ്ട്.

Also Read:നുണ പറഞ്ഞത് ക്ഷമിക്കാന്‍ പറ്റില്ലെന്ന് ജാസ്മിന്‍, തിരിച്ചടി തന്നിരിക്കുമെന്ന് ഗബ്രിയും, ഒടുവില്‍ തമ്മിലടിച്ച് ജബ്രി ബന്ധം പിരിയുമോ

ചിലപ്പോള്‍ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരില്‍ നിന്നാണ് ചിലപ്പോള്‍ കളക്ഷന്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന യുവതാരം ടൊവിനോ തോമസ് നായകനായി എത്തിയ നടികറിന്റെ കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.

നിര്‍മ്മാതാക്കളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടൊവിനോയുടെ നടിക്കറിന്റെ ആദ്യ ദിന ആഗോള ഗ്രോസ് 5.39 കോടിയാണ്. നടിക്കറിന്റെ സ്‌കെയിലിലുള്ള ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച ഓപ്പണിംഗ് കളക്ഷനാണിത്.

Also Read:നിന്റെ സന്തോഷങ്ങള്‍ എന്നും എന്റെയും കൂടി, നിനക്കൊപ്പം എന്നും ഞാനുണ്ടാവും, അഭിഷേകിന്റെ സെക്ഷ്വാലിറ്റി അംഗീകരിച്ച് പിതാവ്, വൈറലായി ബിഗ്് ബോസ് താരത്തിന്റെ പോസ്റ്റ്

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡേവിഡ് പടിക്കല്‍ എന്ന യുവ സൂപ്പര്‍സ്റ്റാറിനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക. സൗബിന്‍ ഷാഹിര്‍. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Advertisement