Home Entertainment Celebrities

പച്ചയില്‍ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍; ലുക്കിനെ കുറിച്ച് ആരാധകര്‍

87

മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ താരത്തിന്. 14 വര്‍ഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ കരിയര്‍ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

Advertisements

ഇപ്പോള്‍ താരം പങ്കിട്ട മനോഹരമായ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇത്തവണ പച്ചനിറത്തിലെ സ്‌കേര്‍ട്ടും ടോപ്പും അണിഞ്ഞാണ് മഞ്ജു എത്തിയത്. പതിവ് പോലെ നടിയുടെ ലുകിനെ കുറിച്ചുള്ള കമന്റും ചിത്രത്തിന് താഴെ വരുന്നുണ്ട്.

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

 

 

Advertisement