Home Entertainment Celebrities

നമ്മള്‍ ആരാണാവോ ; ആറാം തമ്പുരാന്‍ ആയി ജീവന്‍, ഒപ്പം അനുവും

63

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ഇന്ന് ഒത്തിരി ആരാധകരുള്ള താരമാണ് അനുമോള്‍. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അനുമോള്‍ ചെയ്തിട്ടുണ്ടെങ്കിലും ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് തുടങ്ങിയ ഷോകളിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 

കുട്ടിത്തവും കുസൃതിയും നിറഞ്ഞ സംസാരമാണ് അനുമോളെ പ്രേക്ഷകരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോള്‍ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ നിരവധി സീരിയല്‍ എത്തി താരം.

Advertisements

ഇപ്പോഴിതാ നടന്‍ ജീവന്‍ ഗോപാലിനൊപ്പം ഉള്ള അനുവിന്റെ വീഡിയോ ആണ് വൈറല്‍ ആവുന്നത്.

ആറാം തമ്പുരാന്‍ എന്ന ഹിറ്റ് സിനിമയിലെ ഒരു സീനാണ് ഇരുവരും ചെയ്തിരിക്കുന്നത്. നമ്മള്‍ ആരാണാവോ എന്ന ക്യാപ്ഷനോടെയാണ് അനുമോള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം ഭാഗം വേഗം തന്നെ കാണിക്കാനാണ് ആരാധകര്‍ പറയുന്നത്.

അതേസമയം ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് ജീവന്‍ ഗോപാല്‍. ഇപ്പോള്‍ വളര്‍ന്ന് നായകനായി മാറിയ ജീവന്‍.

 

Advertisement