Home Entertainment Celebrities

അനുപമയും ധ്രൂവ് വിക്രമും തമ്മിൽ വേർപിരയാനാവാത്ത ബന്ധം: സൂചനകൾ നൽകി ധ്രൂവ്

53

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താര ജോഡികൾ ആയ രശ്മിക മന്ദാന വിജയ് ദേവരകൊണ്ട പ്രണയം പോലെ മറ്റൊരു പ്രണയ ബന്ധത്തിന്റെ കഥകൾ കൂടെ ഇപ്പോൾ ഉയർന്നു കേൾക്കുകയാണ്. മലയാളിയായ തെന്നിന്ത്യൻ സിന്ദരി അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ ചർച്ച ആകുന്നത്.

സീതാ രാമ മാംഗല്യം പോലെ ലോകം ഉറ്റുനോക്കുന്ന ഒരു കൂടിച്ചേരലായിരിക്കും അത് എന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ. തങ്ങൾ പ്രണയത്തിലാണ് എന്ന് ചില ഹിന്റുകൾ നൽകി ആരാധകരെ അറിയിക്കുകയും, എന്നാൽ വിവാഹം വരെ അത് ഔദ്യോഗികമായി പുറത്തുവിടാതിരിക്കുകയും ചെയ്ത ജോഡികളാണ് രശ്മികയും വിജയ് യും.

Advertisements

ഏതാണ്ട് ആ രീതി തന്നെയാണ് ഇപ്പോൾ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തുടരുന്നത്. 2018 ൽ ഗീതാഗോവിന്ദം എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചതുമുതൽ രശ്മിക -വിജയ് ബന്ധത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇരുവരും ഒന്നായി അവധിക്കാലം ആസ്വദിക്കുകയും എന്നാൽ അത് മറച്ചുവയ്ക്കുകയും ചെയ്തു. ഒരേ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ, ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഇരുവരും പങ്കുവച്ച് തുടങ്ങിയതോടെയാണ് ഗോസിപ്പുകൾക്ക് തുടക്കം.

ആ രീതി തന്നെ അനുപമയും ധ്രുവും ഫോളോ ചെയ്തു വരുന്നതായി കാണാം. ബൈസൺ എന്ന ചിത്രത്തിന് വേണ്ടിയുള്ള പ്രി പ്രൊഡക്ഷൻ വർക്കുകളാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. ഒരു ലിപ് ലോക്ക് ചിത്രം പുറത്ത് വന്നതോടെ പ്രണയ ഗോസിപ്പുകൾക്ക് തുടക്കമായി. പിന്നീട് ബൈസണിന്റെ ഭാഗമായ പ്രമോഷൻ പരിപാടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുമ്പോഴുള്ള ഐ കോണ്ടാക്ടുകൾ ആരാധകർ കട്ട് ചെയ്ത് പ്രചരിപ്പിക്കാൻ തുടങ്ങി.

പരസ്പരം ചിത്രങ്ങൾ ലൈക്ക് അടിക്കുന്നതും, ലവ് ഇമോജി കമന്റ് ചെയ്യുന്നതും എല്ലാം ആ പ്രണയ ഗോസിപ്പുകൾക്ക് ശക്തിപകരുകയായിരുന്നു. ഏറ്റവുമൊടുവിൽ ഒരു അവാർഡ് ഷോയിൽ തനിക്ക് അർധരാത്രിയും വിളിക്കാൻ കഴിയുന്ന സുഹൃത്താണ് ധ്രുവ് എന്ന് അനു പറഞ്ഞതും, വേദിയിൽ അനുവിന് ധ്രുവ് പിറന്നാൾ ആശംസകൾ അറിയിച്ചതും എല്ലാം വൈറലായി.

പിന്നീട് ബൈസണിന് മുംബൈയിൽ സ്വീകരണം ലഭിച്ചപ്പോൾ ഇരുവരും ഒന്നിച്ചെടുത്ത സെൽഫി ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു രശ്മിക വിജയ് ദേവരകൊണ്ട ലൈനാണ് അനുവും ധ്രുവും ഫോളോ ചെയ്യുന്നത് എന്ന് പറയുന്നതിന് കാരണം ഇരുവരും ഏറ്റവുമൊടുവിൽ പങ്കുവച്ച വീഡിയോ ആണ്.

എന്നെ കണ്ടെത്തി എന്ന ക്യാപ്ഷനോടെ ധ്രുവി പങ്കുവച്ച ഒരു വീഡിയോയുടെയും, നിന്റെ കണ്ണിലൂടെ എന്ന ക്യാപ്ഷനോടെ അനുപമ പങ്കുവച്ച വീഡിയോയുടെയും ബാക്ക്ഗ്രൗണ്ട് ഒരേ പോലെയാണ് എന്നത് തന്നെ.
വീഡിയോയിൽ രണ്ടു പേരും സിംഗിളായിട്ടാണ് വരുന്നത് എങ്കിലും, അനുവിന്റെ വീഡിയോയ്ക്ക് പിന്നിൽ ധ്രുവും, ധ്രുവിന്റെ വീഡിയോയ്ക്ക് പിന്നിൽ അനുവുമാണ് എന്ന് ചില ആരാധകർ ഉറപ്പാക്കുനന്ത്.

Advertisement