Home Entertainment Celebrities

എല്ലാവരുടേയും ഏറ്റവും വലിയ ആഗ്രഹമാണ് എന്നെ ഒന്ന് കെട്ടിച്ച് വിടണമെന്നുള്ളത്, അത് നടക്കണമെങ്കിൽ ഞാൻ വിചാരിച്ചാൽ മാത്രം പോരല്ലോ: അനുമോൾ

52

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. ബിഗ് ബോസിൽ പങ്കെടുത്ത ശേഷമാണ് അനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് എത്തി തുടങ്ങിയത്. ബിഗ് ബോസ് വിന്നറായശേഷമുള്ള ആദ്യത്തെ പൊങ്കാലയാണ് അനുവിന്റേത്. പല ഭാ?ഗത്ത് നിന്നും വന്ന അമ്മമാരുണ്ടല്ലോ അവരൊക്കെ എന്നെ കാണാനുള്ള ആഗ്രഹം പറഞ്ഞിരുന്നു.

അവരൊക്കെ അടുത്ത് വന്നപ്പോൾ ഭയങ്കര സ്‌നേഹമായിരുന്നു എന്ന് അനു. ഒരുപാട് പേർ കാണാൻ വന്നിരുന്നു. വീടിന് അടുത്ത് തന്നെയാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത് എന്നതുകൊണ്ട് തന്നെ രാവിലെ തന്നെ എത്തി. സിനിമയിലേക്കൊന്നും വിളി വന്നിട്ടില്ല. പക്ഷെ പുതിയ പ്രോ?ഗ്രാം വരാൻ പോകുന്നുണ്ട്. അത് ഉടനെ തുടങ്ങും. പിന്നെ വേറെയും പ്രോഗ്രാമുകളും കാര്യങ്ങളുമുണ്ട്.

Advertisements

അതൊക്കെയായിട്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഇത്തവണയും ആഗ്രഹങ്ങളുണ്ട്. ആഗ്രഹങ്ങളുടെ പുറത്ത് തന്നെയാണ് നമ്മൾ എല്ലാവരും പൊ?ങ്കാല ഇടുന്നത്. എന്റെ സുഹൃത്തുക്കളാരും ഇവിടെ അല്ല പൊങ്കാല ഇടുന്നത്. വഴുതക്കാട്, തൈക്കാട് ഏരിയകളിലാണ് അവർ പൊങ്കാലയിടുന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ പൊങ്കാല അറിയപ്പെടുന്നത്.

പക്ഷെ എനിക്ക് തോന്നുന്നത് പൊങ്കാല താൽപര്യമുള്ള ആർക്കും ആറ്റുകാൽ പൊങ്കാല ഇടാം എന്നാണ്. ചെറിയ പ്രായം മുതൽ അമ്മയുടെ കൂടെ പൊങ്കാലയിടാൻ ഞാൻ വരുന്നുണ്ട്. അതുകൊണ്ട് തന്നെ എപ്പോൾ മുതലാണ് പൊങ്കാല ഇട്ട് തുടങ്ങിയതെന്ന് ഓർമയില്ല. തനിയെ പൊങ്കാല ഇടാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി അനു പൊങ്കാല അനുഭവം പങ്കിട്ട് പറഞ്ഞു.

വിവാഹം ഉടനെ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. എല്ലാവരുടേയും ഏറ്റവും വലിയ ആഗ്രഹമാണ് എന്നെ ഒന്ന് കെട്ടിച്ച് വിടണമെന്നുള്ളത്. വിവാഹം നടക്കണമെങ്കിൽ ഞാൻ വിചാരിച്ചാൽ മാത്രം പോരല്ലോ.
നമ്മുടെ തലയിൽ വിധിച്ചത് മാത്രമെ നടക്കുകയുള്ളു. അതൊക്കെ ഒരു നിമിത്തമാണ്. സമയമാകുമ്പോൾ നടക്കും അനു പറഞ്ഞു.

ബിഗ് ബോസിലായിരുന്നപ്പോൾ സഹമത്സരാർത്ഥിയായിരുന്ന അനീഷ് അനുവിനോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു. പക്ഷെ അനു അത് നിരസിച്ചു. സഹോദരനെപ്പോലെ കണ്ടൊരു വ്യക്തിയെ പ്രണയിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു അനുവിന്റെ മറുപടി. ബിഗ് ബോസ് കഴിഞ്ഞശേഷം അനുവും അനീഷും നല്ല സുഹൃത്തുക്കൾ മാത്രമാണ്.

Advertisement