Home Entertainment Celebrities

കാവ്യയെ വിവാഹം ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛന് മതിയായില്ലേ എന്നാണ് മീനാക്ഷി ചോദിച്ചത്: ദിലീപ് പറഞ്ഞത് കേട്ടോ

110

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും മുൻ ഭാര്യ മഞ്ജു വാര്യരുടേയുമ മകൾ ഒണ് മീനാക്ഷി. മീനൂട്ടിയുടെ 26 ആം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദവസം. നിരവധി പേരാണ് താരപുത്രിക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. എല്ലാ വർഷവും ജന്മദിനത്തിന് ദിലീപും കാവ്യാ മാധവനും മീനാക്ഷിക്ക് ആശംസകളുമായി പോസ്റ്റുകളിടാറുണ്ട്.

മീനാക്ഷിക്ക് ഏറെ പ്രിയപ്പെട്ടവരാണ് അച്ഛൻ ദിലീപും രണ്ടാനമ്മ കാവ്യയും. ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യാ മാധവൻ വന്നപ്പോൾ ഏറെ ചർച്ചയായത് ആദ്യ വിവാഹത്തിലെ മകളായ മീനാക്ഷിയെക്കുറിച്ചാണ്. ദിലീപും കാവ്യയും വിവാഹിതരാകുമ്പോൾ 15 വയസായിരുന്നു മീനാക്ഷിക്ക് പ്രായം.

Advertisements

ഇപ്പോഴിതാ കാവ്യയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന തീരുമാനം പറഞ്ഞപ്പോൾ മീനാക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തുറന്നുപറഞ്ഞിരിക്കുകയാണ് ദിലീപ്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.എന്റെ മകൾക്ക് അമ്മയുടെ സ്ഥാനത്തല്ല കാവ്യ. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ മുൻഗണന എന്റെ മകൾക്കാണ്.

അവളെ നോക്കുന്ന, ഉൾക്കൊള്ളുന്ന, അറിയാവുന്ന ഒരാൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാകില്ല. പിന്നെ അതെനിക്ക് ഏറ്റവും വലിയ തലവേദനയാകും. നാളെ മുതൽ മീനാക്ഷിയുടെ അമ്മയാകണം എന്ന് ഞാൻ കാവ്യയോട് പറഞ്ഞിട്ടില്ല. കാവ്യയ്ക്ക് ഒരിക്കലും ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല.

മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാനും പറ്റില്ല എന്നെനിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. രണ്ട് സുഹൃത്തുക്കൾ എന്ന നിലയിൽ അവർ പോകട്ടെയെന്ന് കരുതി. കാവ്യയെ വിവാഹം ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛന് മതിയായില്ലേ എന്നാണ് മീനാക്ഷി ആദ്യം ചോദിച്ചത്. എനിക്ക് പരിചയമുള്ള ആളല്ലേ, എനിക്ക് ഇഷ്ടമാണ് അച്ഛാ എന്നാണ് അവൾ അന്ന് പറഞ്ഞത് എന്നും ദിലീപ് പറഞ്ഞു.

Advertisement