Home Entertainment

ചുംബനരംഗവും ഹിമയുടെ പ്രവര്‍ത്തിയും മാനസിക പ്രയാസമുണ്ടാക്കി; ആഞ്ഞടിച്ച് തരികിട സാബുവിന്റെ ഭാര്യ

269

ബിഗ്‌ ബോസ് മലയാളം പതിപ്പ് പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്. ബിഗ്‌ ബോസിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് സാബു മോന്‍.

Advertisements

പലപ്പോഴും വിവാദങ്ങളില്‍ പെടുന്ന സാബുവിന്റെ ബിഗ്‌ ബോസ് ജീവിതത്തെക്കുറിച്ചും വിവാദങ്ങളെ കുറിച്ചും ഭാര്യ സ്നേഹ ഒരു മാധ്യമത്തിനോട് തുറന്നു പറയുന്നു.

കുടുംബവുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സാബു. എന്നാല്‍ ഹിമ ശങ്കര്‍ കാണിച്ച പ്രകടനം തനിക്ക് മാനസിക പ്രയാസമുണ്ടായതായി സ്നേഹ പറയുന്നു.

”നല്ലൊരു ഫാമിലിമാനായ സാബുവിന് ഹിമയുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം സുഖകരമായി തോന്നില്ല. കുടുംബത്തിനും ബന്ധങ്ങള്‍ക്കും വലിയ വില കൊടുക്കുന്ന ആളാണ് സാബു. പ്രണയം എന്ന പേരില്‍ ഒരു നാടകമാണ് ഹിമ നടത്തിയതെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസ്സിലായതാണ്.

ഒരു കളിയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള സ്ട്രാറ്റജി ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. ആ കളിയില്‍ സാബു വീഴില്ല എന്ന് എനിക്ക് പൂര്‍ണവിശ്വാസം ഉണ്ടായിരുന്നു.

പക്ഷേ, ഇടയ്ക്കുണ്ടായ ചുംബനരംഗവും പിന്നീട് വഴക്കുണ്ടാക്കാന്‍ വേണ്ടി ഹിമയുടെ ഭാഗത്തുനിന്ന് മനപൂര്‍വമുണ്ടായ പ്രകോപനവും എനിക്ക് മാനസികമായി ഒരുപാട് പ്രയാസമുണ്ടാക്കി.

ഇത്തരം പ്രവൃത്തികളെ പ്രേമമെന്നോ കണക്ഷന്‍ എന്നോ വിളിക്കാന്‍ എനിക്ക് കഴിയില്ല. ” സ്നേഹ പറഞ്ഞു

Advertisement