Home Entertainment

മോഹന്‍ലാല്‍ വര്‍മ്മ മേനോന്‍ നായര്‍ പക്ഷെ മമ്മൂട്ടി അങ്ങനെയല്ല; വിവാദ ഡയലോഗിന്റെ പിന്നിലെ സത്യം വെളിപ്പെടുത്തി സൗബിന്‍

119

ഇപ്പോള്‍ ഏതു റോള്‍ വേണേലും മമ്മുക്ക ചെയ്യും, തെങ്ങ് കയറ്റക്കാരന്‍, ചായക്കടക്കാരന്‍, പൊട്ടന്‍, മന്ദബുദ്ധി, പക്ഷെ നമ്മുടെ ലാലേട്ടന്‍ ഉണ്ടല്ലോ വര്‍മ്മ നായര്‍ മേനോന്‍ ഇത് വിട്ടൊരു കളിയില്ല ടോപ് ക്ലാസ് ഒണ്‍ലി.

Advertisements

മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഏറെ വിവാദമായ ഒരു ഡയലോഗ് ആണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് ഇതിനെതിരെ പോരുമായി രംഗത്ത് വരികയും ചെയ്തിരുന്നു, ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിക് അബുവാണ് ഇതിന്റെ പിന്നിലെന്നും ആരോപണമുണ്ടായിരുന്നു.

‘തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ ഈ ഡയലോഗ് പറഞ്ഞു തന്നപ്പോള്‍ ഇത് എന്താണെന്ന് എനിക്കും വലിയ പിടിയുണ്ടായിരുന്നില്ല.

ഇതിനെക്കുറിച്ച് ഒന്നും മനസിലാവാത്ത ഒരാള്‍ ഈ ഡയലോഗ് പറയുന്നതാണ് നല്ലതെന്ന് അവരും പറഞ്ഞു, ആരെയും കളിയാക്കാന്‍ വേണ്ടിയല്ല ശ്യാം ഇങ്ങനെയൊരു ഡയലോഗ് എഴുതിയെതെന്നും’, സൗബിന്‍ പറയുന്നു!.

ചിത്രത്തിലെ മ്മൂട്ടി മോഹന്‍ലാല്‍ റഫറന്‍സ് റിയല്‍ ലൈഫില്‍ നിന്ന് ഉള്‍ക്കൊണ്ടതാണെന്നും, ഒരു ബാര്‍ബര്‍ ഷോപ്പില്‍ രണ്ടു പേര്‍ പറഞ്ഞ അതേ സംഭവം സിനിമയില്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തനും പങ്കുവെച്ചു.

Advertisement