Home Entertainment

വിവാഹമോചനം എനിക്ക് ഇങ്ങനെ ആയിരുന്നു; തുറന്ന് പറഞ്ഞ് ഗായിക മഞ്ജരി

322

തന്റെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ല വിവാഹമോചനം എന്നും ഒരു രീതിയില്‍ നോക്കിയാല്‍ അത് സന്തോഷകരമായിരുന്നെന്നും ഗായിക മഞ്ജരി.

Advertisements

കപ്പ ടിവി ഹാപ്പിനെസ്സ് പ്രോജക്ടിലാണ് മഞ്ജരി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.

ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരു പാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ.

അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്. മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്.

നമ്മള്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും വളരെ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. ഇതെനിക്കിഷ്ടാണ് അതെനിക്കിഷ്ടമല്ല അങ്ങനെ. മഞ്ജരി പറഞ്ഞു.

Advertisement