Home Entertainment

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രത്തിന് സംഭവിച്ചതെന്ത്? സത്യാവസ്ഥ വെളിപ്പെടുത്തി ഷാജി കൈലാസ്

72

മലയാളത്തിന്റെ മെഗാതാരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകരാകുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു സംവിധായകന്‍ ഷാജി കൈലാസ്.

Advertisements

എന്നാല്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്ബ് തീരുമാനിച്ച പ്രോജക്ടുകളായിരുന്നു അവയെന്നും പിന്നീട് അതെല്ലാം ഉപേക്ഷിച്ചിരുന്നതായും ഷാജി കൈലാസ് പറയുന്നു.

ഷാജി കൈലാസിന്റെ കുറിപ്പ് ഇങ്ങനെ

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി – മോഹന്‍ലാല്‍ പ്രോജക്‌ട് ഉപേക്ഷിച്ചതിനെക്കുറിച്ച്‌ വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു.

ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്‌ട് ഉപേക്ഷിക്കേണ്ടി വന്നത്.

മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച്‌ എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നു.

Advertisement