കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. നായകനായെത്തുന്നത് മമ്മൂട്ടിയോ മോഹന്‍ലാലോ ആണെന്നറിയാന്‍. എന്നാല്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന് ആദ്യം പ്രഖ്യാപിച്ചു. എന്നാല്‍ അതിന് പിന്നാലെ തന്നെ മോഹന്‍ലാലിന്റെയും കുഞ്ഞാലി മരക്കാര്‍ അനൗണ്‍സ് ചെയ്തിരുന്നു.

കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി ആരെത്തും എന്ന ആകാംക്ഷ പ്രേക്ഷകരില്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. എന്നാല്‍ മമ്മൂട്ടിച്ചിത്രം ഉടന്‍ ഉണ്ടാവില്ലെന്ന് പറഞ്ഞതോടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സിനിമ ഒരുക്കാനുള്ള തീരുമാനത്തിലായിരുന്നെങ്കിലും കുഞ്ഞാലി മരക്കാര്‍ എന്ന പേരില്‍ പിന്നീട് മമ്മൂട്ടിചിത്രം വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബജറ്റിലാണ് അണിയറയില്‍ ഒരുങ്ങുന്നത്.

100 കോടിയ്ക്ക് അടുത്തായിരിക്കും ചിത്രത്തിന്റെ മുടക്കുമുതല്‍. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്.
ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ആരംഭിക്കാന്‍ വൈകുമെന്നാണ് പറയുന്നത്.

നവംബര്‍ ഒന്ന് എന്നുള്ളത് പതിനഞ്ച് ആവാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ചിലപ്പോള്‍ അതിലും വൈകി ഡിസംബറോട് കൂടി ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് പറയുന്നത്. എന്നാല്‍ ആ സമയത്തിനുള്ളില്‍ മമ്മൂട്ടിയുടെ മരക്കാറിന്റെ ചിത്രീകരണം തുടങ്ങുമോ എന്നാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്.









