Home Entertainment

വിദേശത്തു നിന്നും ധാരാളം വിവാഹാലോചനകൾ വരുന്നുണ്ട് .. പക്ഷേ!

57

മലയാള സിനിമയില്‍ വിവാഹപ്രായമായ നടിമാരില്‍ ഒരാളായി രമ്യാ നമ്പീശനുമുണ്ട് മുന്നില്‍. എന്നാല്‍ താരത്തിന്‍െ
വീട്ടില്‍ വിവാഹ ആലോചനകളൊക്കെ കേമമായി നടക്കുകയാണ്.

Advertisements

വരുന്ന ആലോചനകളെല്ലാം വിദേശത്ത് നിന്നാണത്രേ. പക്ഷേ ഇപ്പോള്‍ പെട്ടെന്ന് വിവാഹം വേണ്ടെന്നാണ് രമ്യാ നമ്പീശന്‍ പറയുന്നത്. കുറച്ച് നാള്‍ കൂടെ അഭിനയരംഗത്ത് തുടരണം, അതിന് ശേഷം മെല്ലെ വിവാഹത്തിലേക്ക് കടക്കാനാണ് ഇപ്പോള്‍ നടിയുടെ പ്ലാന്‍.

മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നിവയില്‍ നിന്നുമെല്ലാം ഒട്ടേറെ അവസരങ്ങളാണ് ഇപ്പോള്‍ രമ്യയെ തേടിയെത്തുന്നത്.

മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തിലേക്ക് തന്നെ തിരിച്ചു വരും രമ്യാ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് അമ്മയിലും മലയാള സിനിമയിലും ഉണ്ടായ പ്രശ്‌നങ്ങളില് ദിലീപിന് എതിര്‍ ചേരിയില്‍ ശക്തമായി നിലയുറപ്പിച്ചയാളാണ് രമ്യ.

Advertisement