Home kerala

റെക്കോര്‍ഡ് കട്ട് ഔട്ട് മാത്രമല്ല, പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹവും നടത്തി കൊടുക്കും കേരള വിജയ് ഫാന്‍സ്..! സര്‍ക്കാര്‍ പോരാട്ടത്തിന് കൂടുല്‍ കരത്തേകി ആരാധകര്‍

73

കൊല്ലത്ത് വിജയ് ഫാൻസ് സ്ഥാപിച്ച റെക്കോർഡ് വലിപ്പമുള്ള വിജയ്‌യുടെ കട്ട് ഔട്ടിനെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് .

Advertisements

175 അടി വലിപ്പമുള്ള ആ കട്ട് ഔട്ട് ഇന്ത്യൻ സിനിമയിലെ ഒരു സിനിമാ താരത്തിന് വേണ്ടി വെക്കുന്ന ഏറ്റവും വലിയ കട്ട് ഔട്ട് ആണ്. ഈ ദീപാവലിക്ക് റിലീസ് ആവാൻ പോകുന്ന വിജയ്- മുരുഗദോസ് ചിത്രമായ സർക്കാരിന്റെ പ്രൊമോഷന്റെ ഭാഗമായി ആണ് അവർ ഈ ചരിത്ര നിമിഷം സൃഷ്ടിച്ചത്.

എന്നാൽ അതിനൊപ്പം ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയും വിജയ് ആരാധകർ ശ്രദ്ധ നേടുകയാണ്. ചങ്ങനാശ്ശേരിയിൽ ഒരു കല്യാണവും നടത്തി കൊടുക്കാൻ പോവുകയാണ് വിജയ് ആരാധകർ.

ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കൽ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹം ആണ് വിജയ് ആരാധകർ നടത്തി കൊടുക്കുന്നത്.

വിവാഹ ചെലവുകൾക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വർണ്ണ ആഭരണവും വിജയ് ഫാൻസ് കൊടുക്കുന്നുണ്ട്. വിജയുടെ കട്ട് ഔട്ടുകൾ സ്ഥാപിക്കുന്നതും അതിൽ പാലഭിഷേകം നടത്തുന്നതും മുതലായ ഒട്ടേറെ ആഘോഷ പരിപാടികൾ സർക്കാർ റിലീസ് ഡേ ഒഴിവാക്കിയാണ് അവർ ഈ വിവാഹ ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരിക്കുന്നത്.

മതുമൂല ഗത്സമനി പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നവംബർ ആറിന് രാവിലെ 10 മണിക്കാണ് വിവാഹം നടക്കുന്നത്.കൊല്ലത്ത് കട്ട് ഔട്ട് വെച്ച വിജയ് ആരാധകരും ഏകദേശം ഒരു ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. വിജയ് ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സർക്കാർ.

Advertisement