Home Entertainment

കോഹ്ലിയെ വിവാഹം കഴിച്ചിട്ട് ഒരു കാര്യവുമില്ല, പരസ്യമായി പരിഭവം പറഞ്ഞ് അനുഷ്‌ക

47

എല്ലാ ഭാര്യമാര്‍ക്കും തങ്ങളുടെ ഭര്‍ത്താക്കന്മാരോടുളള പരിഭവം തുറന്ന് പറഞ്ഞ് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ. വിവാഹിതരായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകാറായെങ്കിലും ഇപ്പോഴും കോഹ്‌ലിയുമൊത്ത് സമയം ചെലവഴിക്കാന്‍ കിട്ടുന്നില്ലെന്ന് അനുഷ്‌ക ശര്‍മ പറയുന്നു.

Advertisements

ഭര്‍ത്താവുമൊത്ത് ചെലവഴിക്കാന്‍ സമയം കിട്ടാത്തതു കൊണ്ടുതന്നെ വിവാഹത്തിനു ശേഷം എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നില്ലെന്നും ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക വെളിപ്പെടുത്തി.

‘വിവാഹം എന്തെങ്കിലും മാറ്റം കൊണ്ടു വന്നതായി തോന്നുന്നില്ല. ദിവസവും 24 മണിക്കൂറും വിരാടും ഞാനും ജോലിയില്‍ വ്യാപൃതരാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചു ചെലവഴിക്കാന്‍ സമയം ലഭിക്കുന്നത് വളരെ ചുരുക്കമാണ്.

രണ്ടുപേര്‍ക്കും അവരുടേതായ മേഖലകളില്‍ നല്ല തിരക്കുമുണ്ട്. ഇപ്പോഴും വീട്ടിലേക്കെത്തുമ്പോള്‍, അവധിക്കു വരുന്ന അനുഭവം മാത്രമാണ് തോന്നാറുള്ളത്’ അനുഷ്‌ക പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് അനുഷ്‌കയെ വിരാട് കോഹ്‌ലി വിവാഹം കഴിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു താരവിവാഹം.

Advertisement