Home Entertainment

ഒടിയന്‍ ആരുടെ സിനിമ? സംവിധാന വിവാദങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കി പദ്മകുമാര്‍; പുതിയ ട്വിസ്റ്റ്

114

മലയാളി പ്രേക്ഷകര്‍ പ്രത്യേകിച്ച് ലാലേട്ടന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒടിയന്‍.

തുടക്കത്തിലുണ്ടായ നെഗറ്റീവ് പബ്ലിസിറ്റി മാറിയപ്പോള്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുയാണ്‌
ഒടിയന്‍ സിനിമ.

Advertisements

ഇപ്പോള്‍ സിനിമയുടെ സംവിധാന വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കകയാണ് മറ്റൊരു സംവിധായകനായ
എം പദ്മകുമാര്‍.

ചിത്രം പൂര്‍ണമായും സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാര്‍ മേനോനായിരുന്നുവെന്ന് പദ്മകുമാര്‍ വ്യക്തമാക്കി.ഒടിയന്റെ ചിത്രീകരണ സമയത്ത് ചില കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്.

എന്നാല്‍, അത് ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമായിരുന്നു. ചെറിയ സഹായങ്ങളും ഇടപെടുകയും ചെയ്തത് ആ ഒരു അര്‍ത്ഥത്തില്‍ മാത്രമായിരുന്നു.

ക്രിയേറ്റീവായ പല കാര്യങ്ങളിലും പല സിനിമകളിലും സഹകരിക്കാറുണ്ടെന്നും ജോസഫ് സംവിധായകന്‍ കൂടിയായ പദ്മകുമാര്‍ വ്യക്തമാക്കി.

ഒടിയന്‍ ചിത്രീകരണ സമയത്ത് സംവിധായകനായ ശ്രീകുമാര്‍ മേനോനെ മാറ്റി പകരം പദ്മകുമാറിനെ സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു.

Advertisement