ക്രിസ്തുമസ് ദിനത്തില്‍ സര്‍പ്രൈസ് പുറത്തുവിട്ട് ദിലീപ്; ആരാധകര്‍ ആവേശത്തില്‍

28

തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ക്രിസ്തുമസ് ദിനത്തില്‍ നടന്‍ ദിലീപ്. ‘പറക്കും പപ്പന്‍’ എന്നാണ് ചിത്രത്തിന്റെ പേര്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ദിലീപ് പുറത്തുവിട്ടിട്ടുണ്ട്.

Advertisements

വിയാന്‍ വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നുള്ള ആദ്യ നിര്‍മ്മാണ സംരംഭമാണ് പറക്കും പപ്പന്‍.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍, രാമചന്ദ്രന്‍ ബാബുവിന്റെ പ്രഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളാണ്ദിലീപിന്റെതായി ഉടന്‍ എത്തുക,

Advertisement