ഉണ്ട റിലീസ് തീയതി തീരുമാനിച്ചു: മമ്മൂക്ക വരുന്നത് ഡെറിക്കിനെ വെല്ലുന്ന ഐറ്റവുമായി

18

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഉണ്ട മാര്‍ച്ച്‌ 22ന് തിയറ്ററുകളിലെത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

കണ്ണൂരും കാസര്‍ഗോഡുമായി ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സംഘം ഉടന്‍ ഛത്തീസ്ഗഢ് ഷെഡ്യൂള്‍ ആരംഭിക്കും. വിനയ് ഫോര്‍ട്ടും ആസിഫലിയും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.

Advertisements

ആസിഫും വിനയും പൊലീസ് വേഷത്തില്‍ തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. ഛത്തീസ്ഗഡ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

മലയാള സിനിമയില്‍ ഇതുവരെ വരാത്ത ഭൂപ്രകൃതിയും പരിചരണവുമാണ് ചിത്രത്തില്‍ ഉണ്ടാവുക.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണിതെന്ന് നിര്‍മാതാവ് കൃഷ്ണന്‍ സേതുകുമാര്‍ പറയുന്നു.

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്.

ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരു നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്റ്റര്‍ മണിയായാണ് മമ്മൂട്ടി എത്തുന്നത്.

ബോളിവുഡിലെ നിരവധി ചിത്രങ്ങളിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയമായ ഛായാഗ്രാഹകന്‍ ഗാവ്മിക് യു അറെ ആണ് ഉണ്ടക്കായി ക്യാമറ ചലിപ്പിക്കുന്നത്.

ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന കെ വി ആനന്ദ് സൂര്യ ചിത്രത്തിന്റെയും ക്യാമറ അറെ ആണ് ചെയ്യുന്നത്. ബോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കുശാല്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു.

പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫ് എഡിറ്റിംഗ് നിര്‍വഹിക്കും.

Advertisement