Home Entertainment

കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ഒടിയല്‍ തകര്‍ക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്ന് മമ്മൂട്ടി

56

ആസുത്രിത ഡി ഗ്രേഡിങ്ങിനെ തുടര്‍ന്ന് ആദ്യ ദിവസങ്ങളില്‍ ചില വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ്.

Advertisements

100 കോടി പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയ ചിത്രം 50 കോടി ബോക്‌സോഫീസ് കളക്ഷനും കടന്നു 100 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ നടന്‍ മമ്മൂട്ടിയും ഒടിയന്റെ ബോക്സോഫീസ് വിജയത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.

ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചതില്‍ അത്ഭുതമൊന്നുമില്ലെന്നും മോഹന്‍ലാല്‍ വളരെ മികച്ചതായി ആ വേഷം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന്റെ ഏറെ നാളത്തെ കഷ്ട്ടപ്പാടിന്റെ ഫലം കൂടിയാണ് ആ സിനിമ. അതിനാല്‍ തന്നെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കപ്പെട്ടതില്‍ അത്ഭുതമില്ലെന്നും മമ്മൂട്ടി പറഞ്ഞു.

Advertisement