Home Entertainment

വീണ്ടും പൊളിച്ചടുക്കി ലാലേട്ടന്‍; കാപ്പാന്‍ ലുക്ക് തരംഗമാകുന്നു

53

മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാല്‍ തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍.

Advertisements

ഇതിലെ മോഹന്‍ലാലിന്റെ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തില്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ റിപ്പോര്‍ട്ടിന് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും രാഷ്ട്രീയക്കാരന്റെ വേഷം തന്നെയാണ് മോഹന്‍ലാലിനെന്ന് ഉറപ്പിക്കുന്ന ലുക്കാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്.

അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. യുവനടന്‍ ആര്യയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സയേഷയാണ് നായികയായി എത്തുന്നത്.

Advertisement