Home Entertainment

പേട്ടയെ മലര്‍ത്തിയടിച്ച് വിശ്വാസം: തലയ്ക്ക് മുന്നിലെ തലൈവരുടെ വീഴ്ച 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

53

പൊങ്കല്‍ റിലീസ് ആയി എത്തിയ തലൈവര്‍ പടം പേട്ടയും തല പടം വിശ്വാസവും തിയേറ്ററുകള്‍ കീഴടക്കി കുതിക്കുകയാണ്.

Advertisements

ഇഞ്ചോടിഞ്ച് മത്സരത്തില്‍ ആര് ജയിക്കും എന്നറിയാന്‍ തന്നെയായിരുന്നു ആരാധകരും കാത്തിരുന്നത്. രജനിയെ തോല്‍പ്പിക്കാന്‍ അജിത്തിന് കഴിയില്ല എന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ‘പേട്ട’ ‘വിശ്വാസ’ത്തിന് മുന്നില്‍ പതറിപ്പോയിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്ത് വിട്ട ട്വീറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

1992ല്‍ രജനികാന്ത് നായകനായെത്തിയ പാണ്ഡ്യന്‍ എന്ന ചിത്രത്തെ അന്ന് തോല്‍പ്പിച്ചത് കമല്‍ ഹാസന്റെ തേവര്‍ മകന്‍ എന്ന സിനിമയായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്തരമൊരു സംഭവമുണ്ടാവുന്നത്.

എന്നാല്‍ പിന്നീടിങ്ങോട്ട് രജനികാന്ത് സിനിമകള്‍ക്ക് തോല്‍വി എന്താണെന്ന് അറിയേണ്ടി വന്നിട്ടില്ല. പക്ഷേ ഇപ്പോള്‍ തലയുടെ പടത്തിന് മുന്നില്‍ സ്റ്റൈല്‍ മന്നന്‍ ഒന്ന് പതറിപ്പോയിരിക്കുന്നു.

ആദ്യദിനം തമിഴ്നാട്ടില്‍ നിന്നും വിശ്വാസം വാരിക്കൂട്ടിയത് 26.7 കോടി രൂപയായിരുന്നു. അതേസമയം ആദ്യദിനം പേട്ട 23 കോടിയായിരുന്നു തമിഴ്നാട് ബോക്സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്.

Advertisement