Home Entertainment

ഒടിയന്‍ വീണ്ടും എത്തുന്ന വിവരം ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍

92

താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയന്‍ മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന് എത്തിയ ചിത്രമായിരുന്നു.

Advertisements

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം, ആദ്യ ദിനത്തെ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് ശേഷം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

ലോകമെങ്ങും ഒരേ ദിനം റിലീസ് ചെയ്ത ചിത്രം, മലയാള സിനിമയുടെ ചരിത്ര താളുകളില്‍ ഇടം നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ ഒടിയന്റെ പുതിയൊരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുയാണ് മോഹന്‍ലാല്‍. ഒടിയന്‍ കഥകള്‍ അവസാനിക്കുന്നില്ല, ഇരുട്ടിനെ പകലാക്കുന്ന പകലിനെ ഇരവാക്കുന്ന കഥകളുമായി ഒടിയന്‍ വീണ്ടുമെത്തുന്നു.

ഒടിയന്‍ എന്ന സങ്കല്‍പത്തിന്റെ പിന്നിലെ ചുരുളുകള്‍ അഴിച്ച് ഡോക്യൂമെന്ററിയാണ് എത്തുന്നത്. നോവിന്‍ വാസുദേവ് സംവിധാനം ചെയ്യുന്ന ഇരവിലും പകലിലും ഒടിയന്‍ എന്ന ഡോക്യൂമെന്ററിയാണ് അണിയറയില്‍ തയ്യാറായിരിക്കുന്നത്.

രചന നിര്‍വഹിച്ചിരിക്കുന്നത് ടി അരുണ്‍ കുമാര്‍ ആണ്. മോഹന്‍ലാല്‍, തന്റെ ഒഫീഷ്യല്‍ പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

Advertisement