Home Entertainment

കണ്ണിറുക്കലിനു ശേഷം അല്ലു അർജുന് നേരെ ഗൺഷോട്ടുമായി പ്രിയ വാര്യർ

60

കണ്ണിറുക്കലിനു ശേഷം ഗൺ ഷോട്ടുമായെത്തിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലൗവിന്‍റെ തെലുങ്ക് പതിപ്പിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്നു.

Advertisements

ലൗവേഴ്സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പുറത്തിറങ്ങുന്നത്.

ചിത്രത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും പങ്കെടുത്ത ചടങ്ങിൽ നടൻ അല്ലു അർജുനായിരുന്നു അതിഥിയായെത്തിയത്.

ഞാൻ ചെന്നൈയിൽ ജനിച്ച ഒരു തെലുങ്ക് നടനാണ്. കർണാടകയിലും കേരളത്തിലും എന്നെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്.

മൊഴിമാറി പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾക്ക് അത്രമേൽ സ്വാധീനമുണ്ട് എന്നതിന്‍റെ തെളിവാണ് എനിക്ക് ലഭിക്കുന്ന സ്നേഹമെന്നും അല്ലു അർജുൻ പറഞ്ഞു. ഫെബ്രുവരി 14 ന് ചിത്രം തിയെറ്ററുകളിലെത്തും.

Advertisement