Home Entertainment

ചിമ്പുവിന് പാര പണിയുന്നത് ധനുഷ്? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

64

കോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയരാണ് ധനുഷും ചിമ്പുവും. ഏതാണ്ട് ഒരേ കാലത്ത് സിനിമയില്‍ എത്തിയ ഇരുവരും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാവുകയായിരുന്നു.

Advertisements

എന്നാല്‍ പലപ്പോഴും ധനുഷും ചിമ്പുവും ശത്രുക്കളാണെന്ന തരത്തില്‍ കോളിവുഡില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചിമ്പുവിന്റെ പല ചിത്രങ്ങളും ധനുഷ് തട്ടിയെടുക്കുകയായിരുന്നെന്നും മുടക്കിയെന്നുമൊക്കെ ഗോസിപ്പുകള്‍ ഉയര്‍ന്നു.

ഇപ്പോഴിതാ അതുസംബന്ധിച്ച്‌ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടനും ചിമ്പുവിന്റെ സുഹൃത്തുമായ മഹത്.

ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഹതിന്റെ വെളിപ്പെടുത്തല്‍. ചിമ്പുവിനെ അടിച്ചമര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്ന മഹതിന്റെ ഉത്തരം.

എന്നാല്‍ തന്റെ വെളിപ്പെടുത്തല്‍ വിവാദമാകുമെന്ന് തോന്നിയ ഉടന്‍ തന്നെ നടന്‍ പറഞ്ഞത് തിരുത്തുകയായിരുന്നു. ധനുഷ് തിരക്കുള്ള നടനാണെന്നും സാമൂഹിക മാദ്ധ്യമങ്ങളില്‍ ചിലര്‍ ധനുഷിന്റെ പേരില്‍ ചിമ്പുവിനെ പരിഹസിക്കുന്നുവെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് മഹത് പറഞ്ഞു.

എന്തായാലും മഹതിന്റെ വെളിപ്പെടുത്തല്‍ ചിമ്പുവിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വെട്രിമാരന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രം വടചെന്നൈയില്‍ നായകവേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചത് ചിമ്പുവിനെയായിരുന്നു. എന്നാല്‍ അത് നടക്കാതെ വരികയും അവസാനം ആ കഥാപാത്രം ധനുഷിലേക്ക് എത്തുകയുമായിരുന്നു.

Advertisement