ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലന് വക്കീല്‍ മികച്ച പ്രതികാരങ്ങളുമായി തീയേറ്ററുകള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിലെ ദിലീപിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ആരാധകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനെക്കുറിച്ചുള്ള അമല്‍ ജോസ് എന്ന യുവാവിന്റെ കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമായി.ഫേസ്ബുക്ക് ഫിലിം ഗ്രൂപ്പായ മൂവി സ്ട്രീറ്റിലാണ് അമല്‍ ജോസ് പോസ്റ്റ് പങ്കു വച്ചത്.
അമല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വേദനകള്‍ ആണ് , ആലയിലെ തീ പോലെ ഒരു കലാകാരനെ മിനുക്കി എടുക്കുന്നത് എന്നു എവിടെയോ വായിച്ചിട്ടുണ്ട്. ദിലീപിന്റെ കാര്യത്തില്‍ അതു വളരെ സത്യം ആണെന്ന് ഇപ്പോള്‍ തോന്നുണ്ട്.
വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയിലില്‍ കോപ്രായം കാണിച്ച ദിലീപല്ല കോടതി സമക്ഷം ബാലന് വക്കീലില്‍ കാണുന്നത്. വല്ലാത്ത ഒരു പാകത ആ മനുഷ്യന്റെ അഭിനയത്തില്‍ കാണുന്നുണ്ട്.
വിക്കു കൊണ്ടു കോടതിയിലും, ജീവിതത്തിലും ഒക്കെ പരാജയപ്പെടുന്ന ഒരു മനുഷ്യന്റെ കഥ ആയാണ് ആണ് സിനിമ തുടങ്ങുന്നതെങ്കിലും നയാളുടെ നാട്ടിലേക്കുള്ള യാത്ര സിനിമയുടെ മൂഡ് ഒരു നിമിഷം മാറ്റുന്നുണ്ട്.
എത്ര ഹൃദ്യം ആണ് ഈ മനുഷ്യന്റെ ചിരി, നമ്മുടെ ഒക്കെ അയല്‍ക്കാരായ സതീഷോ, സുരേഷോ ഒക്കെ പോലെ തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം ആയി മാറാന്‍ ദിലീപിന് നിമിഷങ്ങള്‍ കൊണ്ട് കഴിയുന്നു.
ഇതിനെല്ലാം ശേഷം സിനിമ ഒരു ക്രൈം ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുകയാണ്, കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ കോമഡി ത്രില്ലര്‍. കഥയുടെ സീരിയസ് നെസ് കളയാതെ തന്നെ ആണ് തീയേറ്ററിന് ഇളക്കി മറിക്കുന്ന കോമഡി കള്‍ക്ക് അവിടെ തിരി കൊളുതപ്പെടുന്നത്.
സിദ്ധിക്ക്, ട്രിപ്പിങ് ഫാദര്‍ ആയി കത്തി കയറിയപ്പോള്‍ അജുവും സുരാജ് ഉം മികച്ച പിന്തുണ നല്കി. ബിന്ദു പണിക്കരും കുറെ നാളുകള്‍ക്കു ശേഷം ആണ് ഒരു മികച്ച കോമഡി ലൈനില്‍ അഭിനയിക്കുന്നത് എന്നു തോന്നുന്നു.
ചിത്രത്തിന്റെ എന്‍ഡ് ക്രെഡിറ്സ് ഇല് ഇതു ബി ഉണ്ണികൃഷ്ണനും കൂട്ടുകാരും ചേര്‍ന്നൊരുക്കിയ ഒരു ചിത്രം എന്നു എഴുതി കാണിക്കുന്നത്തിലെ മിതത്വം അദ്ദേഹം ഈ സിനിമയുടെ എഴുത്തിലും, സംവിധാനത്തിലും കാത്തു സൂക്ഷിച്ചിട്ടുണ്ട്.
കളീഷേ കള്‍ ഒഴിവാക്കി, ഒരുക്കിയിരിക്കുന്ന ഒരു ബി ഉണ്ണികൃഷ്ണന് ത്രില്ലര്‍ ആണ് ബാലന് വക്കീല്‍. ധൈര്യം ആയി ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രം.