Home Entertainment

ഗ്ലാമര്‍ ലുക്കില്‍ കുമ്പളങ്ങിയിലെ ബേബി മോള്‍; ചിത്രങ്ങള്‍ വൈറല്‍

47

യേശു നമുക്ക് അറിയാത്ത ആള്‍ ഒന്നും അല്ലല്ലോ ഈ ഒരൊറ്റ ഡയലോഗിലൂടെ ബേബി മോള്‍ മലയാളികളുടെ ഹൃദയത്തിലേയ്ക്കാണ് കടന്നുകയറിയത്.

Advertisements

കുമ്പളങ്ങി നൈറ്റ്‌സില്‍ ഉടനീളം ഇത്തരം പഞ്ച് ഡയലോഗുകളിലൂടെയാണ് ബേബി മോള്‍ കയ്യടി നേടുന്നത്. ബേബി മോളായി തകര്‍ത്ത് അഭിനയിച്ച അന്ന ബെന്‍ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണെന്ന് അധികം ആര്‍ക്കും അറിയാന്‍ സാധ്യതയില്ല.

സിനിമ അപരിചിതമല്ലെങ്കില്‍ പോലും ആദ്യമായി അഭിനയിച്ച സിനിമയ്ക്കും ബേബി മോള്‍ക്കും ലഭിക്കുന്ന പ്രശംസയുടെ സന്തോഷത്തിലാണ് അന്ന.

ഫാഷന്‍ ഡിസൈനിങ് ആണ് സിനിമ അല്ലാതെ അന്നയുടെ ഇഷ്ടമേഖല. മോഡല്‍ രംഗത്തും അന്ന തിളങ്ങിയിട്ടുണ്ട്.

സെന്റ് തെരേസാസ് കോളജിലെ പഠനം കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ് സംബന്ധമായ ജോലികള്‍ക്കിടെയാണ് അന്ന സിനിമാ ഓഡിഷന് അപേക്ഷിക്കുന്നത്. പഠനം കഴിഞ്ഞ് ഒരു വര്‍ഷം അന്ന ബെംഗഌരുവില്‍ ജോലി ചെയ്തിരുന്നു.

Advertisement