Home Entertainment

ആദ്യ ചിത്രം ഹിറ്റായതിന് പിന്നാലെ താന്‍ ഒഴിവാക്കിയ ആ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രജീഷ വിജയന്‍

102

ആദ്യ ചിത്രം ഹിറ്റായതിന് പിന്നാലെ താൻ ഒഴിവാക്കിയ ആ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രജീഷ വിജയൻ

ആദ്യ സിനിമയിലൂടെ തന്നെ തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് യുവനടി രജീഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ പ്രണയത്തകർച്ച നേരിടുന്ന പെൺകുട്ടിയായാണ് രജീഷ എത്തിയത്.

Advertisements

സിനിമ പുറത്തിറങ്ങിയതോടെ തന്റെ ജീവിതത്തിലും പ്രണയപരാജയമുണ്ടായെന്ന് താരം തുറന്നു പറഞ്ഞിരിന്നു.

മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി അവതാരകയായി എത്തിയ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ വെച്ചാണ് തന്റെ ബ്രേക്കപ്പിനെക്കുറിച്ച് മനസ് തുറന്നത്.

എലിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തനിക്ക് പ്രണയപരാജയം സംഭവിച്ചിട്ടില്ലെന്നും അതിനു ശേഷമാണ് ഉണ്ടായതെന്നുമാണ് രജീഷ തുറന്നു പറഞ്ഞത്. ‘ഒരു ബ്രേക്ക്അപ് ഉണ്ടായിട്ടുണ്ട്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല.

അതുപോലെ തന്നെയാണ് ബ്രേക്ക്അപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ ചെയ്യുമ്പോൾ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രണയത്തകർച്ച സംഭവിച്ചത്’

അനുരാഗ കരിക്കിൽ വെള്ളത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. അതിന് ശേഷം വന്ന ചിത്രങ്ങളിലും മികച്ച പ്രകടനമാണ് രജീഷ കാഴ്ചവെച്ചത്.

അടുത്തിടെ രജീഷയെ പ്രധാന കഥാപാത്രമാക്കി പുറത്തിറക്കിയ ജൂൺ എന്ന ചിത്രവും മികച്ച പ്രതികരണം നേടി മുന്നേറിയിരുന്നു.

ആ ചിത്രത്തിന് വേണ്ടി രജീഷ തന്റെ മുടി മുറിക്കുകയും വണ്ണം കുറയ്ക്കുകയും ചെയ്തിരുന്നു. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവായിരുന്നു നിർമ്മിച്ചത്. കൗമാര കാലം മുതലുള്ള പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിൽ പറഞ്ഞിരുന്നത്. ആ കഥാപാത്രത്തെ മികച്ച കൈയ്യടക്കത്തോടെ ചെയ്ത് രജീഷ ഗംഭീരമാക്കിയിരുന്നു.

Advertisement