Home Entertainment

നാല് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ്; തമിഴരശനിലെ സ്റ്റില്‍ ഏറ്റെടുത്ത് ആരാധകര്‍

52

നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നടനും എംപിയുമായ സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേയ്ക്ക്.

Advertisements

തമിഴരശന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍.

ബാബു യോഗ്വേശരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരു ഡോക്ടറുടെ വേഷത്തിലായിരിക്കും ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുക. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുക.

2015ല്‍ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സുരേഷ് ഗോപി ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റുകളും ലൈക്കുമായി എത്തിയിരിക്കുന്നത്.

Advertisement