Home Entertainment

മദ്യപിച്ച് കഴിഞ്ഞാല്‍ അയാള്‍ പുലിയാണ് പിന്നെ കാല് പിടിച്ച് കരഞ്ഞാലും രക്ഷയില്ല; മദ്യലഹരിയില്‍ കാമുകന്‍ തന്നോട് കാട്ടിക്കൂട്ടിയത് വെളിപ്പെടുത്തി ഗ്ലാമര്‍ മോഡല്‍ ജാസ്മിന്‍ ഷോജോയ്‌

53

ഓസ്ട്രേലിയയിലെ ഗ്ലാമര്‍ മോഡലാണ് ജാസ്മിന്‍ ഷോജോയ്. തന്റെ ജീവിതത്തിലെ മറക്കാനാകാത്തതും ഓര്‍ക്കാനിഷ്ടപ്പെടാത്തതുമായ അനുഭവം തുറന്നു പറയുകയാണ് ജാസ്മിന്‍. സാധാരണ ലിവിങ് റിലേഷന്‍ഷിപ്പ് തുറന്നു പറയുന്നവരല്ല മോഡലുകള്‍. അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന കാരണമായിരുന്നു ഇതിനു പിന്നില്‍.

Advertisements

എന്നാല്‍, ജാസ്മിന് പറയാനുള്ളത് തന്റെ കാമുകനെ കുറിച്ചായിരുന്നു. തികഞ്ഞ മദ്യപാനിയായിരുന്നു അയാള്‍. സുഹൃത്തുക്കളില്‍ നിന്നുമായിരുന്നു അയാളുടെ മദ്യപാനത്തെ കുറിച്ച് ആദ്യം മനസ്സിലാക്കുന്നത്. നിര്‍ത്തിക്കാന്‍ പല വഴികളും ശ്രമിച്ചു. അതൊന്നും നടന്നില്ലെന്ന് ജാസ്മിന്‍ പറയുന്നു.

മദ്യപാനം നിര്‍ത്താൻ വേണ്ടി ജാസ്മിന്‍ കാമുകൻറെ കാല് പിടിച്ച് കരഞ്ഞു. പക്ഷേ മദ്യമില്ലാതെ തനിക്ക് ജീവിക്കാനാവില്ല എന്ന് അയാള്‍ പറഞ്ഞു. മദ്യപിച്ച് കഴിഞ്ഞാൽ കാമുകന്‍ തന്നോട് വലിയ ക്രൂരതകളാണ് കാണിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അയാള്‍ പുലിയാണെന്ന് ജാസ്മിന്‍ പറയുന്നു. എന്താണ് ചെയ്യുന്നതെന്ന ബോധം ഇല്ല. മറ്റാരും ഇല്ലാതിരുന്ന ദിവസം തന്റെ ജീവനെടുക്കാന്‍ പോലും കാമുകൻ ശ്രമം നടത്തിയതായി ജാസ്മിന്‍ പറയുന്നു.

Advertisement