Home Entertainment

നടന്‍ വിജയ് തന്നോട് ക്ഷമ ചോദിച്ചുവെന്ന് വെളിപ്പെടുത്തി അവതാരക അഞ്ജന

53

ടിവി അവതാരക അഞ്ജന തെന്നിന്ത്യന്‍ ആരാധകരുടെ ഇഷ്ട അവതാരകയാണ് . ടെലിവിഷന്‍ ഷോ കളിലൂടെ ശ്രദ്ധേയയായ അഞ്ജന നടന്‍ വിജയ് തന്നോട് ക്ഷമ ചോദിച്ചതായി വെളിപ്പെടുത്തി.

ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇളയദളപതി നായകനായ പുലി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ അവതാരക അഞ്ജനയായിരുന്നു.

Advertisements

ഷോയ്ക്കിടെ ഒരാള്‍ക്ക് ഒരു സമ്മാനം നല്‍കുന്ന കാര്യം വിജയിയോട് ചോദിക്കാന്‍ അഞ്ജനയെ ഏല്‍പ്പിച്ചു. എന്നാല്‍ ബാക്ക് സ്റ്റേജില്‍ വച്ച് വിജയിയോട് കാര്യം അഭ്യര്‍ത്ഥിച്ചപ്പോള്‍ അത്ര തൃപ്തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്.

ഷോ നടന്നുകൊണ്ടിരിക്കെ വിജയിയോട് ഒരു പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ മറ്റ് പല കാര്യങ്ങളും സംസാരിക്കുന്നതിനിടെ വിജയ് അഞ്ജനയുടെ ആ അഭ്യര്‍ത്ഥനയും കണ്ടില്ലെന്ന് നടിച്ചു. അടുപ്പിച്ചുള്ള രണ്ട് സംഭവങ്ങളും അഞ്ജനയെ വിഷമിപ്പിച്ചു.

മറ്റുള്ളവരുടെ കുത്ത് വാക്കുകള്‍ കൂടെയായതോടെ വിഷമം തോന്നി എന്ന് അഞ്ജന പറയുന്നു. ‘എന്നാല്‍ തൊട്ടടുത്ത ദിവസം വിജയിയുടെ ഓഫീസില്‍ നിന്ന് തനിക്ക്ഒരു ഫോണ്‍ കോള്‍ വന്നു.

മറുതലയ്ക്കല്‍ ഇളയദളതി വിജയ് ആയിരുന്നു. ക്ഷമിക്കണം. ഞാന്‍ അപ്പോഴത്തെ ചില സാഹചര്യത്തില്‍ താങ്കളുടെ ചോദ്യം ശ്രദ്ധിച്ചില്ല എന്ന് വിജയ് പറഞ്ഞു.

അത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് അഞ്ജന വ്യക്തമാക്കി.

Advertisement