Home Entertainment

റെസിലിംഗ് റിങ്ങിൽ മരണമാസ് ഇടിയുമായി ദശമൂലം ദാമു; എഡിറ്റിംഗ് കണ്ട് ഞെട്ടി നമിച്ച് സുരാജ് വെഞ്ഞാറമൂട് , വീഡിയോ

56

മലയാളച്ചിൻ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദശമൂലം ദാമു.

ഷാഫി സംവിധാനം ചംയ്ത തിത്രത്തിലം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദാമു ട്രോളൻമാരുടെ ഇഷ്ട താരം കൂടിയാണ്.

Advertisements

രമണനും മണവാളനും കീഴടക്കിയ ട്രോൾ മീമുകളിൽ ദാമുവും ഹിറ്റായിരുന്നു. ദാമുവിന്റെ മീമിൽ നിരവധി ട്രോളുകളാണ് വിരിയുന്നത്.

ഇപ്പോളിതാ ദാമുവിന്റെ കിടിലൻ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാലക്കാടുകാരൻ ശ്രീരാജ് എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഈ വിഡിയോ സൂരാജ് വെഞ്ഞാറമൂട് തന്നെ ഷെയർ ചെയ്യുകയും ചെയ്തു. ‘ഹൊ നമിച്ചു എഡിറ്റിംഗ്’ എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ സുരാജ് ഷെയർ ചെയ്തിരിക്കുന്നത്.

റെസിലിംഗ് റിംഗിലെ ദാമുവിന്റെ പ്രകടനമാണ് വീഡിയോ ആയി ശ്രീരാജ് എഡിറ്റ് ചെയ്തിരിക്കുന്നത്.

ദാമുവിന്റെ പ്രകടനത്തെയും ശ്രീരാജിന്റെ എഡിറ്റിംഗിനെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

2009ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചട്ടമ്പിനാടിലെ എന്ന ചിത്രത്തിലെ പേരെടുത്ത ഗുണ്ടയായാണ് ദാമു എത്തുന്നത്.

തിയേറ്ററുകളിൽ ചിരിപടർത്തിയ സുരാജ് വെഞ്ഞാറമൂട് കഥാപാത്രം ട്രോൾ ലോകത്തും തരംഗമായി തുടരുകയാണ്.

Advertisement