Home Entertainment

രജനീകാന്തിന്റെ ദർബാറിൽ കിടിലൻ വേഷത്തിൽ ചെമ്പൻ വിനോദും

44

സ്‌റ്റൈൽ മന്നൻ രജനീകാന്തിനെ നായകനാക്കി സൂപ്പർ ഡയറക്ടർ എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം ദർബാറിന്റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുകയാണ്.

ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ മലയാളിതാരം ചെമ്പൻ വിനോദ് ജോസും ഉണ്ടെന്നാണ് പുതിയ വിവരം.

Advertisements

നേരത്തേ ഗോലിസോഡ 2 എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ചെമ്പൻ വിനോദ് തമിഴിൽ അരങ്ങേറ്റം കുറിച്ചു. ചെമ്പന്റെ ദർബാറിലെ വേഷത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന ദർബാറിൽ നയൻതാരയാണ് നായിക. ദർബാറിൽ ഇരട്ടവേഷത്തിലാണ് രജനി എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

ഒരു വേഷം പൊലീസ് ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നൽകുന്നത്.

മലയാളി താരം നിവേദയും ചിത്രത്തിന്റെ ഭാഗമാണ്. രജനീകാന്തിന്റെ മകളുടെ വേഷത്തിലാണ് നിവേദ ചിത്രത്തിലെത്തുന്നത്.

മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു മാസ്സ് സ്റ്റോറിയാണെന്ന് മുരുഗദോസ് വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷ് ശിവനാണ് ദർബാറിനായി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദ്.

Advertisement