Home Entertainment

തന്റെ യഥാർത്ഥ ബിഗ് ബ്രദർ മമ്മൂയാണെന്ന് സംവിധായകൻ സിദ്ധീഖ്

53

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനെ നായകനാക്കി ബിഗ് ബ്രദർ എന്ന സിനിമ സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് സംവിധായകൻ സിദ്ധീഖ്.

25 കോടിയോളം ചെലവിൽ സിദ്ദിക്ക് തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നത്. വിയറ്റ്നാം കോളനി, ലേഡീസ് ആന്റ് ജെന്റിൽമാൻ തുടങ്ങിയ സിനിമകൾക്ക് ശേഷം സിദ്ധീഖ് ഒരുക്കുന്ന മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ.

Advertisements

എന്നാൽ തനിക്ക് സിനിമയിലും ജീവിതത്തിലും യഥാർത്ഥ ബിഗ് ബ്രദർ സ്ഥാനത്ത് മമ്മൂട്ടിയാണുള്ളതെന്ന് സിദ്ധീഖ് പറയുന്നു.

സിനിമ അല്ലാതെയുള്ള കാര്യങ്ങളിൽ പോലും മമ്മുക്ക എനിക്ക് ബിഗ് ബ്രദറാണ്. എൻറെ വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങിച്ചതിൽ പോലും മമ്മുക്കയുടെ ഒരു സ്വാധീനമുണ്ട്.

തൊട്ടടുത്തുള്ള സ്ഥലം മമ്മുക്കയാണ് വാങ്ങിച്ചത്. അങ്ങനെ എൻറെ എല്ലാ നല്ല കാര്യങ്ങളിലും മമ്മുക്കയ്ക്ക് താൽപ്പര്യമുണ്ട് കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ സിദ്ധീഖ് പറയുന്നു.

സ്വന്തം കാര്യങ്ങൾ മാറ്റിവച്ചുകൊണ്ട് തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ആളായിരിക്കുമല്ലോ ബിഗ് ബ്രദർ. പുതിയ സിനിമയുടെ മറ്റൊരു വേർഷനായിരുന്നു ഹിറ്റ്ലർ മാധവൻകുട്ടി എന്നും സിദ്ധീഖ് വ്യക്തമാക്കുന്നു.

Advertisement