Home Entertainment

എൻകൗണ്ടർ സ്പെഷലിസ്റ്റായി സ്‌റ്റൈൽമന്നൻ: ദർബാറിൽ തീപാറും, ആക്ഷൻ ത്രില്ലറുമായി പൊളിച്ചടുക്കാൻ രജനി

37

സ്‌റ്റൈൽമന്നൻ രജനീകാന്ത് പേട്ടയുടെ വൻ വിജയത്തിന് ശേഷം നായകവേഷത്തിൽ എത്തുന്ന എറ്റവും ചിത്രമാണ് ദർബാർ.

ഏആർ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ എൻകൗണ്ടർ സ്പെഷലിസ്റ്റായി രജനി എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Advertisements

സ്റ്റൈൽ മന്നൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിരവധി ആക്ഷൻ രംഗങ്ങളുളള ഒരു ത്രില്ലർ ചിത്രമായിരിക്കും ദർബാറെന്നാണ് അറിയുന്നത്.

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ ടെർമിനസ്, റോയൽ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളാണ് ദർബാറിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

കോടതി എന്ന അർത്ഥത്തിലാണ് സിനിമയ്ക്ക് ദർബാർ എന്ന് പേരിട്ടിരിക്കുന്നതെന്നാണ് സൂചന. ദർബാറിന്റെ അടുത്ത ഷെഡ്യൂൾ ജൂണിലായിരിക്കും ആരംഭിക്കുക.

ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വമ്ബൻ താരനിര തന്നെയാണ് അണിനിരക്കുന്നത്.

സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു.

മലയാളി താരം നിവേദ തോമസാണ് സൂപ്പർ സ്റ്റാറിന്റെ മകളുടെ വേഷത്തിൽ എത്തുന്നത്. അടുത്ത വർഷം പൊങ്കൽ സമയത്തായിരിക്കും ദർബാർ തിയ്യേറ്ററുകളിലേക്ക് എത്തുക.

Advertisement