Home Entertainment

പ്രണയനായകനായി വീണ്ടും ടൊവീനോ തോമസ്സ്; ലൂക്ക വീഡിയോ സോംഗ് കിടുവെന്ന് ആരാധകർ

38

മലയാളത്തിന്റെ യുവതാരം ടൊവീനോ തോമസ് ടൈറ്റിൽ റോളിലെത്തുന്ന ‘ലൂക്ക’യിലെ വീഡിയോ സോംഗ് പുറത്തെത്തി.

ഒരേ കണ്ണാൽ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്.

Advertisements

നന്ദഗോപൻ, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവർ ചേർന്ന് പാടിയിരിക്കുന്നു.

കലാകാരനും സ്‌ക്രാപ്പ് ആർട്ടിസ്റ്റുമാണ് ലൂക്കയിൽ ടൊവീനോ അവതരിപ്പിക്കുന്ന നായകൻ. നവാഗതനായ അരുൺ ബോസ് ആണ് സംവിധാനം.

അരുണിനൊപ്പം മൃദുൽ ജോർജ് കൂടി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി.

അൻവർ ഷരീഫ്, നിതിൻ ജോർജ്, വിനീത കോശി, ജാഫർ ഇടുക്കി, പൗളി വൽസൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.

Advertisement