Home Entertainment

ദിലീപും നാദിർഷയും ഒന്നിച്ച്; ശുഭരാത്രിയുടെ ആകാംഷയുണർത്തുന്ന പുതിയ അടിപൊളി ടീസറും വൈറൽ

40

ജനപ്രിയ നായകൻ ദിലീപും യുവ നടി അനുസിത്താരയും ഒന്നിക്കുന്ന ശുഭരാത്രിയുടെ രണ്ടാം ടീസറിന് മികച്ച പ്രതികരണം.

ദിലീപിനൊപ്പം നാദിർഷയും ടീസറിലുണ്ട്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ടീസർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

Advertisements

ആദ്യ ടീസറിൽ നിന്ന് വ്യത്യസ്തമായി സംഘട്ടന രംഗങ്ങളുള്ള രണ്ടാം ടീസർ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നതാണ്.

തികച്ചും സാധാരണക്കാരനായ ഒരു കുടുംബനാഥനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.

‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വ്യാസൻ കെപിയാണ് ശുഭരാത്രിയുടെ സംവിധായകൻ.

ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായി എത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നൽകുന്നത്.

100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീൽ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റർ പങ്കുവെച്ച് ദിലീപ് കുറിച്ചിരിക്കുന്നത്.

നെടുമുടി വേണു, സായി കുമാർ, ഇന്ദ്രൻസ്, നാദിർഷ, അജു വർഗീസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിൽ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.വ്യാസൻ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

സംഗീതം ബിജിബാൽ. നിർമ്മാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്. ആൽബിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

Advertisement