Home Entertainment

എല്ലാം തകിടം മറിച്ചത് മാമാങ്കം: മമ്മൂട്ടി വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല, മെഗാസ്റ്റാറിന് ഓണച്ചിത്രമില്ല; ആരാധകർ കടുത്ത നിരാശയിൽ

46

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷക്കാലമാണ് ഓണം സീസൺ. വലിയ കൊമേഴ്‌സ്യൽ ചിത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടി വിജയം വരിക്കുന്ന സമയം. കേരളത്തിലെ കുടുംബങ്ങൾ തിയേറ്ററുകളിൽ തിരക്കുകൂട്ടുന്ന സമയം. ഇത്തവണത്തെ ഓണത്തിന് മമ്മൂട്ടിയുടെ സിനിമ ഉണ്ടാകില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ നൽകാനാവുന്നത്.

ഓണച്ചിത്രമായി മാമാങ്കം എത്തിക്കാനായിരുന്നു ആദ്യം മമ്മൂട്ടി ആലോചിച്ചത്. എന്നാൽ ആ സിനിമ ഓണത്തിന് മുമ്പ് തീർക്കാൻ കഴിയില്ലെന്ന് ഉറപ്പായി. അപ്പോഴാണ് പെട്ടെന്ന് ഒരു ചെറിയ ചിത്രം ചെയ്യുക എന്ന ആശയമുണ്ടായത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ ഓണത്തിന് റിലീസ് ചെയ്യാമെന്ന് തീരുമാനമായി.

Advertisements

അതനുസരിച്ച് ഷൂട്ടിംഗും മറ്റ് കാര്യങ്ങളും മുന്നോട്ടുപോകുകയായിരുന്നു, എന്നാൽ പ്രതീക്ഷിച്ചതുപോലെ ഓണത്തിന് മുമ്പ് ഗാനഗന്ധർവ്വന്റെ എല്ലാ ജോലികളും പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഇപ്പോൾ ഉറപ്പായിരിക്കുന്നു. അതുകൊണ്ടുതന്നെ മെഗാസ്റ്റാറിന്റേതായി ഒരു സിനിമയും ഇത്തവണ ഓണത്തിന് റിലീസ് ചെയ്യില്ല.

മാമാങ്കത്തിൻറെ ഷൂട്ടിംഗിനിടെയുണ്ടായ പ്രശ്‌നങ്ങളാണ് മമ്മൂട്ടിയുടെ പ്ലാനിംഗിനെയാകെ തകിടം മറിച്ചത്. മാമാങ്കത്തിന്റെ സംവിധാനം എം പത്മകുമാർ ഏറ്റെടുത്തതോടെ റെക്കോർഡ് സ്പീഡിൽ ചിത്രീകരണം നടന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന് മാസങ്ങൾ തന്നെ വേണ്ടിവരുമെന്നതിനാൽ ഉടനെയൊന്നും മാമാങ്കം പ്രതീക്ഷിക്കേണ്ടതില്ല. എന്തായാലും ഗാനഗന്ധർവ്വൻ ഒക്‌ടോബറിൽ പൂജാ റിലീസായി പ്രദർശനത്തിനെത്തിക്കാനാണ് രമേഷ് പിഷാരടി ഇപ്പോൾ ശ്രമിക്കുന്നത്.

Advertisement