Home Entertainment

ഗുണ്ടാത്തലവനായി മമ്മൂട്ടി, ചെലവ് 25 കോടി; മരണ മാസ് ആക്ഷൻ ചിത്രം ഓഗസ്റ്റിൽ

153

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആക്ഷൻ സിനിമകളിൽ എന്നും ശോഭിക്കാറുണ്ട്. മമ്മൂട്ടിയുടെ അഭിനയ മികവിനാൽ ഗംഭീരവിജയമായ ആക്ഷൻ ത്രില്ലറുകൾ നിരവധിയാണ്. ആ ഗണത്തിലേക്ക് ഒരു സിനിമ കൂടി വരികയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി ഗുണ്ടാത്തലവനായി അഭിനയിക്കുന്നതായി സൂചന.

25 കോടിയോളം രൂപ ചെലവ് വരുന്ന സിനിമ മാസ് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും. ഈ വർഷം തന്നെ ബ്രഹ്മാണ്ഡചിത്രം മധുരരാജ വൻ ഹിറ്റാക്കി മാറ്റിയ മമ്മൂട്ടിയുടെ അജയ് വാസുദേവ് ചിത്രം ജൂലൈ 16ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

Advertisements

ഇത് ഒരു ഹൈവോൾട്ടേജ് ആക്ഷൻ സിനിമയായിരിക്കും. നവാഗതരായ ബിബിൻ മോഹനും അനീഷ് ഹമീദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. പോക്കിരി എന്ന് ഈ സിനിമയ്ക്ക് ടൈറ്റിൽ ഇട്ടതായി സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ പോക്കിരിരാജ നേരത്തേ വന്നിട്ടുള്ളതിനാൽ മറ്റൊരു നല്ല പേരിനായി കാത്തിരിക്കുകയാണ് മമ്മൂട്ടിയും അജയ് വാസുദേവും.

ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ എറണാകുളമായിരിക്കും. രാജാധിരാജ, മാസ്റ്റർപീസ് എന്നിവയാണ് മമ്മൂട്ടി അജയ് വാസുദേവ് ടീമിലൊരുങ്ങിയ സൂപ്പർഹിറ്റുകൾ. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോൾ ഒരു മെഗാഹിറ്റിൽ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

Advertisement