Home Entertainment

ശ്രീകുമാർ മേനോന്റെ നായകനായി ഒടിയന് ശേഷം മോഹൻലാൽ വീണ്ടും; സന്തോഷം പങ്കുവച്ച് സംവിധായകൻ

22

സൂപ്പർഹിറ്റായ ഒടിയന് ശേഷം താരരാജാവ് മോഹൻലാലിനെ നായകനാക്കി വീണ്ടും വിഎ ശ്രീകുമാർ മേനോൻ. ഇത്തവണ ഒരു പരസ്യ ചിത്രമാണ് മോഹൻലാലുമായി ചേർന്ന് ശ്രീകുമാർ മേനോൻ ഒരുക്കിയിരിക്കുന്നത്.

മൊബൈൽ ഫോൺ വിൽപന രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജിയ്ക്ക് വേണ്ടിയാണ് പരസ്യം ചിത്രം ഒരുക്കുന്നത്. ഒടിയന് ശേഷം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നത്.

Advertisements

ഇക്കാര്യം ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്:

‘ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയത്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ലാദകരമാണ്. മൂന്നു മണിക്കൂർ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയ ചിത്രീകരണം.

അദ്ദേഹത്തിൽ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്‌നേഹവും, ഒരു അപൂർവ ഭാഗ്യമായി ഞാൻ എന്നും കരുതുന്നെന്നും’- ഷൂട്ടിംഗിന് ശേഷം ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. രാജ്യമെമ്പടുമുളള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. ഐഎംഡിബിയുടെ ഏറ്റവും ആകാംക്ഷയുണത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

Advertisement