Home Entertainment

ദളപതി വിജയിയും പെപേയും നേർക്കുനേർ, രണ്ട് ഗ്യാങ്സ്റ്റർ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നു

39

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ആന്റണി വർഗീസ് എന്ന പെപേ. ഇപ്പോഴിതാ മലയാളവും കടന്ന് പെപെ തമിഴിലേക്ക് എന്ന് റിപ്പോർട്ടുകൾ.

Advertisements

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് പെപേ തന്റെ കന്നി തമിഴ് ചിത്രത്തിനൊരുങ്ങുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ മാനഗരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ ഒരുങ്ങുന്ന ചിത്രം ഒരു ഗ്യാങ്ങ്സ്റ്റർ ത്രില്ലറാണ്.

രണ്ട് ഗ്യാങ്സ്റ്റർ ടീമുകൾ തമ്മിലുള്ള കുടിപ്പകയെ ആധാരമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന.
തിരക്കഥ വായിച്ചുകേൾപ്പിച്ചതിനെ തുടർന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തിൽ വിജയ് സമ്മതം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേ സമയം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗിൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ഇപ്പോൾ. ഏആർ റഹ്മാൻ സംഗീതം നിർവ്വഹിക്കുന്ന ബിഗിൽ ദീപാവലി റിലീസ് ആയി പുറത്തെത്തിക്കാനാണ് അണിയറക്കാരുടെ നീക്കം. അതിന് ശേഷം വിജയ് അഭിനയിക്കുന്നത് ഷങ്കറിന്റെ മുതൽവൻ 2 ആണെന്നാണ് കോടമ്പാക്കം റിപ്പോർട്ടുകൾ. ഇതിനും ശേഷമായിരിക്കും വിജയ് ലോകേഷ് കനകരാജിന്റെ സിനിമയിൽ അഭിനയിക്കുക.

Advertisement