Home Entertainment

തല അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം: നേർകൊണ്ട പറവൈയ്ക്ക് ഗംഭീര അഭിപ്രായം

30

അമിതാഭ് ബച്ചൻ നായകനായി തകർത്തു വാരിയ പിങ്ക് എന്ന ബോളിവുഡ് സിനിമയുടെ തമിഴ് റീമേക്ക് ആണ് ‘നേർകൊണ്ട പറവൈ’. ഓഗസ്റ്റ് 8 നു ഇന്ത്യയിൽ ഉടനീളമുള്ള തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ വച്ച് സിനിമയുടെ പ്രിവ്യൂ ഷോ നടന്നിരുന്നു.

Advertisements

വളരെ മികച്ച പ്രതികരണമാണ് ഷോയിൽ സിനിമക്ക് ലഭിച്ചത്. അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന രീതിയിലാണ് ചിത്രം കണ്ടവർ പ്രതികരിച്ചത്. പിങ്കിന്റെ മികച്ച റീമേക്ക് ആണ് നേർകൊണ്ട പറവൈ’ എന്ന് സിനിമ കണ്ടവർ ട്വിറ്ററിൽ കുറിച്ചു.

അജിത്തിനെ ഇത് വരെ കാണാത്ത വേഷത്തിൽ കാണാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ആരാധകർ. ചിത്രം ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ കണ്ടിരിക്കേണ്ട ഒന്നാണെന്ന അഭിപ്രായവും പങ്കുവെക്കപ്പെടുന്നുണ്ട്. എല്ലാ തര0 പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ചിത്രം എന്ന മട്ടിലും കമന്റുകൾ വരുന്നുണ്ട്.

എച്ച്. വിനോദാണ് ‘നേർകൊണ്ട പറവൈയുടെ സംവിധായകൻ. ബോണി കപൂറിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ അമിതാബ് ബച്ചൻ ഹിന്ദിയിൽ ചെയ്ത വേഷമാണ് അജിത്ത് ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട തപ്സി പന്നുവിന്റെ റോൾ ചെയ്യുന്നത്.

വിദ്യ ബാലന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ‘നേർകൊണ്ട പറവൈ.സിനിമയിൽ അജിത്തിന്റെ ഭാര്യയാണ് വിദ്യ വേഷമിടുന്നത്. കൽക്കി കൊച്ചനെൻ ഒരു ഗാനരംഗത്തിൽ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisement