Home Entertainment

പുരുഷനിലേക്ക് എത്താനാണ് ഞാൻ നീലച്ചിത്രങ്ങളിൽ അഭിനയിച്ചത്, അതിന് തനിക്ക് കിട്ടിയത് വെറും തുച്ഛമായ പണം മാത്രം: സങ്കടത്തോടെ മിയ ഖലീഫ

653

തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രശസ്ത നീലച്ചിത്ര നടി മിയ ഖലീഫ രംഗത്ത്. പ്രശസ്തിയും ഭീഷണിയും മാത്രമാണ് നീലച്ചിത്രങ്ങളിൽ അഭിനയിച്ച് നേടാനായതെന്നാണ് മിയ ഖലീഫ പറയുന്നത്. വെറും 12,000 ഡോളർ (8.5 ലക്ഷം രൂപ) മാത്രമാണ് ഞാൻ നീലച്ചിത്ര വീഡിയോകളിൽ അഭിനയിച്ച് ഉണ്ടാക്കിയതെന്നും താരം പറയുന്നു.

എല്ലാവരും കരുതുംപോലെ ദശലക്ഷക്കണക്കിന് പ്രതിഫലം ഒന്നും വാങ്ങിയിരുന്നില്ലെന്ന് മിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അഞ്ച് വർഷം മുൻപ് അഡൾട്ട് വീഡിയോകളിൽ അഭിനയിക്കുന്നത് നിർത്തി. അതിന് ശേഷം എനിക്ക് ഒരു ജോലിയും ലഭിക്കാത്ത സാഹചര്യമായിരുന്നുവെന്നും മിയ ഖലീഫ സുഹൃത്ത് മേഗൻ അബോട്ടിനോട് അഭിമുഖത്തിൽ പറഞ്ഞു.

Advertisements

എങ്ങനെയാണ് ഈ വ്യവസായത്തിലേക്ക് വന്നതെന്നും ഹിജാബ് ധരിച്ച് അഡൾട്ട് സിനിമ ചെയ്ത സാഹചര്യവും അവർ വിവരിച്ചു. ഭീകരവാദി സംഘടന ഇസ്ലാമിക് സ്റ്റേറ്റ് മുൻപ് മിയ ഖലീഫയ്ക്ക് ഭീഷണി മുഴക്കിയിരുന്നു. ഐഎസ് സൈബർ ഭീകരവാദികൾ മിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നു. വളരെ ചെറിയ കാലയളവാണ് താൻ അശ്ലീല വ്യവസായത്തിൽ ഉണ്ടായിരുന്നത്.

എന്നാൽ പിന്നീടാണ് (കു)പ്രശസ്തി ലഭിച്ചത്. അത് അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ഞാൻ പോൺ അഭിനയിക്കുകയാണെന്ന് ആളുകൾ കരുതുന്നത്. മിയ ഖലീഫ പറഞ്ഞു. പോൺ ചെയ്യണമെന്നത് കരുതിക്കൂട്ടിയുള്ള തീരുമാനം ആയിരുന്നില്ല.

പതിയെ ഞാൻ അതിലേക്ക് എത്തിപ്പെടുകയായിരുന്നു. എനിക്ക് ഒരു മൂല്യവുമില്ലെന്ന് ഞാൻ കരുതിയിരുന്നു. ഒരു പുരുഷനിലേക്ക് എത്താനുള്ള വഴിയാണിത് എന്ന് ഞാൻ കരുതി. അങ്ങനെയാണ് ഞാൻ പോൺ ചെയ്തതെന്നും മിയ കൂട്ടിച്ചേർത്തു.

Advertisement