Home Entertainment

താരസുന്ദരിയുടെ തെലുങ്ക് അരങ്ങേറ്റം; വിജയ് ദേവരകൊണ്ടയുടെ നായികയാകാൻ ജാൻവി

29

ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടി ശ്രീദേവിയുടെയും നിർമ്മാതാവും സംവിധായകനുമായ ബോണി കപൂറിന്റെയും മകൾ ജാൻവിയുടെ സിനിമ അരങ്ങേറ്റം ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. കന്നി ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച് പ്രതീക്ഷകൾകൊത്ത് ഉയർന്ന ജാൻവി ആരാധകഹൃദയങ്ങൾ കീഴടക്കുകയായിരുന്നു.

Advertisements

ബോളിവുഡിൽ ഏറെ ആരാധകരുള്ള യുവ നായികമാരുടെ നിരയിൽ ഇടം നേടിക്കഴിഞ്ഞു ഈ താരസുന്ദരി.
ഇപ്പോഴുതാ കോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. വിജയ് ഗേവരകൊണ്ട നായകനാകുന്ന ചിത്രത്തിലാണ് ജാൻവി നായികയായെത്തുന്നത്.

പൂരി ജഗനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ജാൻവി നായികയായെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല.

കന്നി തെലുങ്ക് ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ നടിതന്നെ വെളിപ്പെടുത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

Advertisement