Home Entertainment Celebrities

ഇനിയും സമയമുണ്ടല്ലോ, നോക്കാം: പ്രണയത്തെ കുറിച്ച് മനസ് തുറന്ന് കീർത്തി സുരേഷ്

61

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് നടി കീർത്തി സുരേഷ്. മഹാനടി എന്നെ തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കീർത്തിക്ക് പുരസ്‌കാരം ലഭിച്ചത്.

Advertisements

തെന്നിന്ത്യയിലെ പഴയകാല നടി സാവിത്രിയുടെ ജീവിതമാണ് മഹാനടിയിൽ കാണിച്ചിരുന്നത്. സിനിമ കീർത്തിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

ഇതുവരെ പ്രണയിച്ചിട്ടില്ല. പ്രണയിച്ചു വിവാഹം കഴിക്കുന്നതിനോട് ഇഷ്ടക്കേടൊന്നുമില്ല. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു. ജീവിതപങ്കാളി കുടുംബം നന്നായി നോക്കുന്ന ആളായിരിക്കണം. എന്നെ സംബന്ധിച്ച് ഇനിയും സമയമുണ്ടല്ലോ, നോക്കാം. വെള്ളിനക്ഷത്രവുമായുള്ള അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞു.

മലയാളത്തിലെ മുൻകാല നായികയായ മേനകയുടേയും നിർമാതാവ് സുരേഷ്‌കുമാറിന്റെയും മകളാണ് കീർത്തി. ദളപതി വിജയ് അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം തമിഴിലും തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി.

Advertisement