Home Entertainment Celebrities

ഫോട്ടോയ്ക്ക് കമന്റിട്ടയാളുടെ തന്തയ്ക്ക് പറഞ്ഞെന്ന് ആക്ഷേപം; ആ പേജ് തന്റേതല്ലെന്ന് മുകേഷ്

40

എംഎൽഎയും നടനുമായ മുകേഷിന്റേതെന്ന പേരിലുള്ള പേജിൽ ഫോട്ടോയ്ക്ക് വന്ന കമന്റും അതിന് നൽകിയ മറുപടിയും വൈറലായിരുന്നു. മുകേഷ് എം എന്ന പേരിലുള്ള പേജിൽ മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ചിത്രമാണ് പോസ്റ്റു ചെയ്തത്.

ഇതിന് താഴെ സിറാജ് ബിൻ ഹംസ എന്നയാൾ കിളവന്മാർ എങ്ങോട്ടാ എന്ന കമന്റിട്ടു. ഇതിന് ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ’ എന്നായിരുന്നു മറുപടി. എന്നാൽ ഇത് വലിയ ചർച്ചാവിഷയമായതോടെ സംഭവം നിഷേധിച്ച് മുകേഷ് എംഎൽഎ രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

തന്റെ നിലപാടനുസരിച്ച് താൻ അത്തരത്തിൽ സംസാരിക്കില്ല. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ല. അത് വ്യാജമാണ്. മുകേഷ് മാധവൻ എന്നുള്ളതാണ് തന്റെ അക്കൗണ്ടെന്നും മുകേഷ് അറിയിച്ചു.

അതേസമയം, കമന്റിട്ടയാളുടെ അച്ഛന് മുകേഷ് വിളിച്ചുവെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. ഏഴ് മണിക്കൂർ മുൻപിട്ട പോസ്റ്റ് പതിമൂവായിരത്തിലധികം പേർ ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റിന് കമന്റിട്ടത്.

Advertisement