Home Entertainment

നമ്മൾ കണ്ട് കൊതി തീർന്നിട്ടില്ലാത്ത മമ്മൂക്ക വരുന്നു: സംവിധായകന്റെ വാക്കുകൾ

48

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് ഗാനഗന്ധർവ്വൻ. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഗാനഗന്ധർവ്വന്റെ കഥ മമ്മൂട്ടി കേട്ടത് ഒരു പുതുമുഖത്തിന്റെ ആശങ്കയോടെയെന്ന് രമേഷ് പിഷാരടി പറയുന്നു.

നമ്മൾ കണ്ട് കൊതി തീർന്നിട്ടില്ലാത്ത മമ്മൂട്ടി എന്ന നടന്റെ രസകരമായ അഭിനയതലങ്ങൾ നന്നായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഓരോ സീനിൽ അഭിനയിക്കുമ്പോഴും അതിന്റെ റഫറൻസായി മമ്മൂക്ക നേരത്തെ അഭിനയിച്ച കഥാപാത്രത്തെയും സീനും ഞാൻ ഓർമ്മിപ്പിക്കും.

Advertisements

അപ്പോൾ ആ സീൻ പോലെയാകാതെ അതിൽ നിന്ന് എങ്ങനെ മാറിചെയ്യാം എന്നാണ് ഞാൻ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയും രമേഷ് പിഷാരടി പറയുന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനമേള ഗായകൻ കലാസദൻ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്.

Advertisement