ഈ ലോകത്തുനിന്ന് മറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ന് ആവേശമാണ് സില്‍ക് സ്മിത. മാദക റാണിയായി വിലസി ഒരു കാലഘട്ടം മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കിയിട്ടും അവസാനം അവര്‍ ഒരു സാരിത്തുമ്ബില്‍ തന്റെ ജീവന്‍ അവസാനിപ്പിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ ഏതോ ഒരു ഗ്രാമത്തില്‍ നിന്നാണ് വിജയലക്ഷ്മി എന്ന സില്‍ക് സ്മിത സിനിമയുടെ നെറുകയില്‍ എത്തിയത്.
എന്നാല്‍ മരിച്ചതിന് ശേഷം പോലും അവര്‍ക്ക് ദയ ലഭിച്ചില്ല. സെപ്റ്റംബര്‍ 23 ന് സ്മിത മരിച്ചിട്ട് 23 വര്‍ഷം തികഞ്ഞു. 1996 ലെ ആ ദിവസത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍. ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോണ്‍ ആയിരുന്നു സ്മിത എന്നാണ് അദ്ദേഹം പറയുന്നത്.
Advertisements
  
  
Advertisement 
  
        
            








