സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനും സംവിധാനത്തിലേക്ക്, നായകൻ ഫഹദ് ഫാസിൽ

21

മലയാളത്തിലെ പ്രമുഖ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനും സംവിധായകനാകുന്നു. അഖിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. നായിക പുതുമുഖമായിരുക്കുമെന്നാണ് സൂചന.

ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ തുടങ്ങും. ഗോവയിലും മുംബൈയിലും കേരളത്തിലുമായിട്ടായിരിക്കും ചിത്രീകരണം. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഫുൾമൂൺ സിനിമയ്ക്കു വേണ്ടി സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisements

അഖിലിന്റെ ഇരട്ട സഹോദരനായ അനൂപ് സത്യൻ സ്വതന്ത്രസംവിധായകനാകുന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ തുടങ്ങാനിരിക്കുകയാണ്. ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന താരങ്ങൾ. ദുൽഖർ സൽമാനാണ് ചിത്രം നിർമിക്കുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്.

Advertisement